മണ്ഡലത്തിലെ റെയിൽവേ വികസനം: ദക്ഷിണ റയിൽവേ ജനറൽ മാനേജറുമായി എം.പിയുടെ കൂടിക്കാഴിച്ച ഇന്ന്കോഴിക്കോട്‌: കോഴിക്കോട്‌ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേയുമായ്‌ ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.കെ. രാഘവൻ എം.പി തിങ്കളാഴ്ച ദക്ഷിണ റയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠയുമായി ചർച്ച നടത്തും. ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് രാവിലെ 11നാണ്‌ കൂടിക്കാഴ്ച. ഫറോക്ക്, കടലുണ്ടി റെയിൽവേ സ്റ്റേഷനുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തൽ, കോഴിക്കോട്‌ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ പിന്നണി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ്‌ ചർച്ചചെയ്യുക

Post a Comment

0 Comments