റെയിൽവേ വികസനം:എം.കെ. രാഘവൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി


കോഴിക്കോട്‌: ജില്ലയിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ചെന്നൈ റെയിൽവേ ഹെഡ്ക്വാട്ടേഴ്സിൽ നടന്ന ചർച്ചയിൽ ജില്ലയിലെ റെയിൽവേ വികസനത്തിനുള്ള നിവേദനവും എം.പി കൈമാറി. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട്‌ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ ത്വരിതപ്പെടുത്തുക, ഫറോക്ക് റെയിൽവേ സ്റ്റേഷ​ന്റെ പ്ലാറ്റ്ഫോം റൂഫിങ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക, രണ്ടാമത്തെ പ്ലാറ്റ്‍ഫോമിന്റെ നീളവും ഉയരവും വർധിപ്പിക്കുക, പഴയപാലം മുതൽ റെയിൽവേ കവാടം വരെ സ്ട്രീറ്റ്‌ ലൈറ്റുകൾ സ്ഥാപിക്കുക, എ.ടി.എം കൗണ്ടർ സ്ഥാപിക്കുക, കടലുണ്ടി സ്റ്റേഷനിൽ മുമ്പുണ്ടായിരുന്ന പാർസൽ ബുക്കിങ് കേന്ദ്രം പുനഃസ്ഥാപിക്കുക, ഒരു ടിക്കറ്റ്‌ റിസർവേഷൻ കൗണ്ടർകൂടി സ്ഥാപിക്കുക, കടലുണ്ടി െറയിൽവേ ഗേറ്റി​ന്റെ സ്ഥാനത്ത്‌ റെയിൽവേ ഓവർ ബ്രിഡ്ജ്‌ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കടലുണ്ടി, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിക്കാനായി പതിമൂന്നോളം ട്രെയിനുകളും എം.പി നിർദേശിച്ചു. ഇതിൽ അനുകൂല നടപടികൾ സ്വീകരിക്കുമെന്നും ജനറൽ മാനേജർ എം.പിയെ അറിയിച്ചു. ഇതോടൊപ്പം തന്നെ ദീർഘകാലത്തെ ആവശ്യമായ പിറ്റ്ലൈൻ കോഴിക്കോട്‌ വെസ്റ്റ്ഹില്ലിൽ സ്ഥാപിക്കണമെന്നും മംഗലാപുരം-രാമേശ്വരം വീക്ലി എക്സ്പ്രസ്‌ യാഥാർഥ്യമാക്കണമെന്നും, ഹ്രസ്വ ദൂര യാത്രക്കാർക്കായി മെമു സർവിസുകൾ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Post a Comment

0 Comments