മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഇതുവരെവന്നത് 1027.84 കോടിരൂപ


തിരുവനന്തപുരം: പ്രളയദുരന്തത്തെ നേരിടുന്നതിനുള്ള കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് ആയിരം കോടിയില്‍ അധികം രൂപ. ഇന്ന് രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 1027.95 കോടിരൂപ.ഇലക്‌ട്രോണിക് പേമെന്റ് വഴി 146.05 കോടിയും യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടിയും കാഷ്/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടി രൂപയുമാണ് ലഭിച്ചത്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുകയും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഓണ്‍ലൈനായി സംഭാവന നല്‍കിയവരുടെ എണ്ണം 4.17 ലക്ഷമാണ്.

Post a Comment

0 Comments