മഴകുറയുന്നു: റെഡ് അലര്‍ട്ട് ഇടുക്കിയിലും എറണാകുളത്തുംതിരുവനന്തപുരം: കേരളത്തില്‍ മഴ കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 19 മുതല്‍ 21 വരെ മഴ മാറിനിന്നേക്കാം.ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളത്തും ഇടുക്കിയിലും ശനിയാഴ്ചകൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചവരെ അറുപത് കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മഴ കുറയുന്നതോടെ കാറ്റ് ദുര്‍ബലമാവും.

Post a Comment

0 Comments