കോഴിക്കോട്: മഴക്കെടുതിയില്‍പ്പെട്ട് ജില്ലയില്‍ നാലു താലൂക്കുകളിലെ 90 വില്ലേജുകളിലായി 267 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 23,951 പേര്‍. 6800 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.
കോഴിക്കോട് താലൂക്കില്‍ 37 വില്ലേജുകളിലായി 160 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 3978 കുടുംബങ്ങളില്‍ നിന്നും 13519 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. കൊയിലാണ്ടി താലൂക്കില്‍ 26 വില്ലേജുകളിലായി 47 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 1152 കുടുംബങ്ങളില്‍ നിന്നായി 3718 പേര്‍ താമസിക്കുന്നുണ്ട്. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 26 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 585 കുടുംബങ്ങളില്‍ നിന്നും 2994 പേരാണ് ഇവിടെയുള്ളത്. താമരശ്ശേരി താലൂക്കില്‍ 14 വില്ലേജില്‍ 34 കേന്ദ്രങ്ങളിലായി 1085 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 3720 പേരാണ് ഈ ക്യാമ്പുകളിലുള്ളത്
0 Comments