ഇലക്ട്രിസിറ്റി ഒരു പക്ഷേ ഓഫ് ആയിരിക്കാം..
എങ്കിലും മെയിൻ സ്വിച്ച്, പോയിന്റുകൾ, വയർ തുടങ്ങിയവയെല്ലാം നനഞ്ഞതും പലതിലും വെള്ളം കെട്ടി നിൽകുന്നതുമായിരിക്കും.
വെള്ളം മുഴുവനും ഉണങ്ങി എന്ന് ഉറപ്പിക്കുകയും ഷോർട്ട് സർക്ക്യൂട്ടുകൾ ഇല്ല എന്ന് ഇലക്റ്റ്രിഷ്യന്മാർ മുഖേനെ ഉറപ്പ് വരുത്തുകയും ചെയ്ത് മാത്രം സ്വിച്ചുകൾ ഓൺ ചെയ്യുക.
അല്ലാത്ത പക്ഷം ആൾ അപായം, വയറുകൾ മുഴുവം കത്തിപ്പോകുക തുടങ്ങിയ വലിയ ദുരന്തങ്ങൾക്കും നഷ്ടങ്ങൾക്കും ഇരയാകും.
വീടിന്റെ ഉൾഭാഗങ്ങൾ നന്നായി വൃത്തിയാക്കുകയും പാമ്പ് തുടങ്ങിയ ഹിംസ്ര ജീവികൾ വെള്ളത്തിലൂടെ വന്ന് താവളമടിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
വീടകം, നനഞ്ഞ തുണികൾ, പായ, പാത്രങ്ങൾ തുടങ്ങിയവ ഡെറ്റോൾ പോലെയുള്ള അണു നാശിനികൾ ഇപയോകിച്ച കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ പകർച്ച വ്യാധികൾ പിടിപെടാൻ ഇടയുണ്ട്.
കിണർ, സെപ്റ്റിക് ടാങ്ക് പോലെയുള്ള വലിയ കുഴികൾക്ക് സമീപം ശ്രദ്ധയോടെ മാത്രം പോകുക.
ഭൂമി കുതിർന്ന് നിൽക്കുന്നതിനാൽ നമ്മെയും കൊണ്ട് താഴ്‌ന്ന് പോകാൻ ഇടയുണ്ട്.
കുന്തിരിക്കം പോലെയുള്ളവ പുകച്ച് വീടകത്തെ വായു അണു മുക്തമാക്കുക.
ഗ്യാസ് ലീക്ക് പരിശോധിക്കുക.
ഇതുപോലെയുള്ള മുഴുവൻ കാര്യങ്ങളും ശ്രദ്ധിച്ച് സുരക്ഷിതമായി മാത്രം പ്രവേശിക്കുക.
0 Comments