ദുരിതബാധിതരെ സഹായിക്കാൻ പ്രാദേശിക കൂട്ടായ്മകൾ സജീവം

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് താമരശേരിയിൽ നിന്ന് സാധനങ്ങളുമായി യാത്ര തിരിച്ച ഒരു വാഹനം

കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രദേശങ്ങളിലെ ദുരിതബാധിതരെ സഹായിക്കാൻ പ്രാദേശിക യുവജന കൂട്ടായ്മകൾ രംഗത്ത്. വെള്ളമിറങ്ങിയ വീടുകളും അംഗൻവാടികളും വൃത്തിയാക്കിയും ആവശ്യമായ സേവനങ്ങൾ ചെയ്തും, ക്യാമ്പുകളിൽ സാധാനങ്ങളെത്തിക്കാനും കൂട്ടായ്മകൾ സജീവമാണ്. നിരവധി വാട്സ്അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മകൾ, വ്യാപാര സംഘടനകൾ, പാർട്ടി സംഘടനകൾ തുടങ്ങിയ നിരവധി കൂട്ടായ്മകളാണ് സന്നദ്ധ സേവനത്തിൽ സജീവ പങ്കാളികളാവുന്നത്.ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, ബാത്ത് റൂമുകൾ നിർമിക്കാനാവശ്യമായ സാധനങ്ങൾ തുടങ്ങി അത്യാവശ്യമായ നിരവധി സാധനങ്ങളുമായാണ് ഇവർ സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്. ഇത് കൂടാതെ ദുരിതമുണ്ടാവുമ്പോൾ രക്ഷാപ്രവർത്തനത്തിലും ഇത്തരം കൂട്ടായ്മകൾ സജീവമാണ്.

Post a Comment

0 Comments