നഷ്ടപ്പെട്ട സാധനം കണ്ടെത്താൻ മിസ്സിങ് കാർട്ട്കോഴിക്കോട്:വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ വെബ്സൈറ്റുമായി സ്റ്റാർട്ടപ്. കോഴിക്കോട് യുഎൽ സൈബർപാർക്കിലെ യുവാക്കളുടെ കൂട്ടായ്മയാണ് മിസ്സിങ് കാർട്ട് എന്ന വെബ്സൈറ്റുമായി രംഗത്ത്.


വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന സാധനങ്ങൾ ഈ സൈറ്റിൽ റജിസ്റ്റ‍ർ ചെയ്യാം. സാധനങ്ങൾ നഷ്ടപ്പെട്ടവർക്കും റജിസ്റ്റർ ചെയ്യാം. വിവരങ്ങൾ ഒത്തുവന്നാൽ ഇരുകൂട്ടരെയും നേരിട്ട് അറിയിക്കും. www.missingkart.com എന്നതാണ് വിലാസം. കെ. പ്രദീപ്, സി.പി. ഹാഷിർ, പി.ആർ. നസീഫ് എന്നിവർ ഒരു വർഷം മുൻപാണ് കമ്പനിക്കു രൂപം നൽകിയത്.

Post a Comment

0 Comments