ഓണാവധി: സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ അടയ്‌ക്കും, 29ന് തുറക്കുംതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകൾ ഓണാവധിക്കായി വെള്ളിയാഴ്ച അടക്കുന്നതും ഓണാവധി കഴിഞ്ഞ് ഈ മാസം 29 ബുധനാഴ്ച തുറക്കുന്നതുമായിരിക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പുനക്രമീകരണം. ഏതാണ്ട് ഏഴോളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Post a Comment

0 Comments