രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കൂടുതൽ എെ.ടി വിദഗ്ദ്ധരെ വേണം: പ്രശാന്ത് എെ.എ.എസ്തിരുവനന്തപുരം: അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും എെ.ടി മേഖലയിൽ പ്രാവീണ്യമുള്ള നാൽപ്പത് സന്നദ്ധ പ്രവർത്തകരെ അത്യാവശ്യമായി ആവശ്യമുണ്ടെന്ന് പ്രശാന്ത് നായർ എെ.എ.എസ്. ഓരോ ജില്ലയിലും മൂന്ന് നാല് പേരെ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഓരോ പ്രദേശത്ത് നിന്നും വരുന്ന അടിയന്തിര സഹായം അഭ്യർത്ഥിച്ചുള്ള കോളുകളും, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർത്ഥനകളും കിട്ടുന്നതനുസരിച്ച് അപ്പപ്പോൾ തന്നെ ദുരന്ത നിവാരണ സേനക്കും, മറ്റു രക്ഷ പ്രവർത്തകർക്കും കൈമാറുന്നുണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്‌തിയോടെ ഏകോപിപ്പിക്കാൻ വൊളണ്ടീയർമാരെ വേണം"- അദ്ദേഹം പറഞ്ഞു.

താല്പര്യമുള്ളവർ ഏത്‌ ജില്ലയിലെ സെന്ററിലാണ്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നുള്ളത്, പേര് മൊബൈൽ നമ്പർ സഹിതം ഉടനെ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment

0 Comments