ചുരത്തിൽ സോളർ വിളക്കുകൾ:പദ്ധതിക്ക് തടസ്സവുമായി ദേശീയപാത വിഭാഗംതാമരശ്ശേരി:ചുരത്തിൽ സോളർ വിളക്കുകൾ സ്ഥാപിക്കാനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തടസ്സവുമായി ദേശീയപാത വിഭാഗം. ജില്ലാ പഞ്ചായത്തിന് ദേശീയപാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികാരമില്ലെന്നു കാട്ടിയാണ് പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. നേരത്തേ കെൽട്രോണിലെ ഉദ്യോഗസ്ഥർ ചുരം സന്ദർശിച്ച് സാധ്യതാ പഠനം നടത്തി അടിവാരം മുതൽ ലക്കിടി വരെ 32 സോളർ ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം.ഇതിനായി ജില്ലാപഞ്ചായത്ത് 13 ലക്ഷം രൂപ വകയിരുത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കെൽട്രോണിനെ നിർവഹണ ചമുതല എൽപ്പിക്കാൻ തീരുമാനിച്ച് ദേശീയപാത വകുപ്പിന്റെ അനുമതി തേടിയപ്പോഴാണ് തടസ്സവാദം. രാത്രി മലയിടിഞ്ഞും മരങ്ങൾ കടപുഴകിയും അപകടങ്ങൾ മൂലവും ഗതാഗത തടസ്സം നേരിടുമ്പോൾ വെളിച്ചമില്ലാതെ ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ പാടു പെടേണ്ട സ്ഥിതിയാണ്. രക്ഷാപ്രവർത്തനം പോലും ഇതുമൂലം തടസ്സപ്പെടാറുണ്ട്

Post a Comment

0 Comments