പ്രളയം: കുന്ദമംഗലം മണ്ഡലത്തില്‍ 80 കോടി രൂപയുടെ പദ്ധതി


കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കാന്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 80 കോടി രൂപയുടെ പദ്ധതികള്‍. പ്രളയത്തില്‍ തകര്‍ന്ന നിലവിലുള്ള റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ 24.95 കോടിയുടേയും റീ ടാറിങ് വര്‍ക്കുകള്‍ക്ക് 4.55 കോടിയുടേയും കള്‍വെര്‍ട്ട്, െ്രെഡനേജ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവക്കായി 47.15 ലക്ഷം രൂപയുടേയും ബി.എം.ബി.സി ചെയ്ത റോഡ് റീ ടാറിങ് നടത്താന്‍ 25.7കോടിയുടേയും ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്.



കുന്ദമംഗലം അഗസ്ത്യന്‍മുഴി റോഡ് (25 ലക്ഷം), ചെത്തുക്കടവ് മെഡിക്കല്‍ കോളജ് റോഡ് (എട്ട് ലക്ഷം), കുറ്റിക്കാട്ടൂര്‍ മുണ്ടണ്ടു പാലം റോഡ് (അഞ്ച് ലക്ഷം). കല്ലേരി ചെട്ടിക്കടവ് റോഡ് (അഞ്ച് ലക്ഷം), റെങ്ങിലക്കടവ്, കണ്ണിപറമ്പ്. കൈതുട്ടിമുക്ക് റോഡ് (7.5 ലക്ഷം), കുരിക്കത്തൂര്‍, പെരുവഴിക്കടവ്, ഇഷ്ടിക ബസാര്‍ റോഡ് (അഞ്ച് ലക്ഷം), വേങ്ങേരി മഠം, പാലക്കാടി, ഏരിമല, കൂളിമാട് റോഡ് (15 ലക്ഷം), പന്തീര്‍പാടം, തേവര്‍കണ്ടി റോഡ് (15 ലക്ഷം), ചാത്തമംഗലം ഓമശ്ശേരി റോഡ് (25 ലക്ഷം), ആര്‍.ഇ.സി മുത്തേരി റോഡ് (10 ലക്ഷം), കട്ടാങ്ങല്‍ മാവൂര്‍ റോഡ് (20 ലക്ഷം), ചാത്തമംഗലം ചെട്ടിക്കടവ് റോഡ് (7.5 ലക്ഷം), മണാശ്ശേരി കൂളിമാട് റോഡ് (10 ലക്ഷം), ചാത്തമംഗലം, കൂഴക്കോട്, വെള്ളന്നൂര്‍, കൈതുട്ടിമുക്ക് റോഡ് (അഞ്ച് ലക്ഷം), പടനിലം കളരിക്കണ്ടി റോഡ് (അഞ്ച് ലക്ഷം), മൂഴിക്കല്‍, കാളാണ്ടിതാഴം, പള്ളിത്താഴം റോഡ് (അഞ്ച് ലക്ഷം), കൈതുട്ടിമുക്കില്‍ അരയന്‍ങ്കോട്, ചിറ്റാരിപിലാക്കില്‍ റോഡ് (നാല് ലക്ഷം), കാവില്‍താഴം ഒടുമ്പ്ര റോഡ്(15 ലക്ഷം), തിരുവണ്ണൂര്‍ ഒടുമ്പ്ര റോഡ് (15 ലക്ഷം), പന്തീരങ്കാവ് മണക്കടവ് റോഡ് (10) ലക്ഷം), മാങ്കാവ് കണ്ണിപറമ്പ് റോഡ് (40 ലക്ഷം) എന്നിവയാണ് അറ്റകുറ്റ പണി നടക്കുമ്പോള്‍ണ്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റീ ടാറിങ് വര്‍ക്കുകള്‍ക്ക് 4.55 കോടിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ആര്‍.ഇ.സി മുത്തേരി റോഡ് (75 ലക്ഷം), പാലക്കാടി-ഏരിമല-കൂളിമാട് റോഡ് (40 ലക്ഷം), ചെത്തുക്കടവ് മെഡിക്കല്‍കോളജ് റോഡ് (40 ലക്ഷം), പടനിലം കളരിക്കണ്ടി റോഡ് (30 ലക്ഷം), കല്ലേരി ചെട്ടിക്കടവ് റോഡ് (20 ലക്ഷം), തെങ്ങിലക്കടവ്, കണ്ണിപറമ്പ്, കൈതുട്ടി മുക്കില്‍ റോഡ് (25 ലക്ഷം), കുരിക്കത്തൂര്‍, പെരുവഴിക്കടവ്, ഇഷ്ടിക ബസാര്‍ റോഡ് (30 ലക്ഷം) പന്തീര്‍പാടം തേവര്‍കണ്ടി റോഡ് (40 ലക്ഷം), ചാത്തമംഗലം ചെട്ടിക്കടവ് റോഡ് (35 ലക്ഷം), പൊറ്റമ്മല്‍ പാലാഴി പുത്തൂര്‍മഠം റോഡ് (60 ലക്ഷം), കോഴിക്കോട്-മാവൂര്‍ റോഡ് (60 ലക്ഷം) എന്നിങ്ങനെയാണ് റീ ടാറിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കള്‍വെര്‍ട്ട്, െ്രെഡനേജ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവക്കായി 47.15 ലക്ഷം രൂപയുടെ ഭരണാനുമതിക്കാണ് സമര്‍പ്പിച്ചത്. കുന്ദമംഗലം അഗസ്ത്യന്‍ മുഴി റോഡ് (25 ലക്ഷം), മാവൂര്‍ കൂളിമാട് പന്നിക്കോട് ചുള്ളിക്കാപറമ്പ്എരഞ്ഞിമാവ് റോഡ് (25 ലക്ഷം), വേങ്ങേരിമഠം പാലക്കാടി ഏരിമല കൂളിമാട് റോഡ് (52 ലക്ഷം), കട്ടാങ്ങല്‍ മാവൂര്‍ റോഡ് (എട്ട് ലക്ഷം), ചാത്തമംഗലം ചെട്ടിക്കടവ് റോഡ് (15 ലക്ഷം), ചാത്തമംഗലം കൂഴക്കോട് വെള്ളന്നൂര്‍ കൈതുട്ടിമുക്ക് റോഡ് (10 ലക്ഷം), കോഴിക്കോട് മാവൂര്‍ റോഡ് (4.6 കോടി) എന്നിങ്ങനെയാണ് കള്‍വെര്‍ട്ട്, െ്രെഡനേജ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവക്കായി നിര്‍ദേശിച്ചിട്ടുള്ളത്.

ബി.എം.ബി.സി ചെയ്ത റോഡ് റീ ടാറിങ് നടത്താന്‍ 25.7 കോടിയുടെ പദ്ധതിയാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്. കുന്ദമംഗലം അഗസ്ത്യന്‍മുഴി റോഡ് (10 കോടി), തിരുവണ്ണൂര്‍ ഉടുമ്പ്ര റോഡ് (1.2 കോടി), കോഴിക്കോട്-മാവൂര്‍ റോഡ് (നാല് കോടി), കാവില്‍താഴം ഒടുമ്പ്ര റോഡ് (മൂന്ന് കോടി), പന്തീരങ്കാവ് മണക്കടവ് റോഡ് (രണ്ട് കോടി), മാങ്കാവ് കണ്ണിപറമ്പ് റോഡ് (മൂന്ന് കോടി), പെരുമണ്ണ-പുവാട്ടുപറമ്പ് റോഡ് (2.5 കോടി) എന്നിങ്ങനെയാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments