കുമ്മങ്ങോട്ട്-മച്ചക്കുളം റോഡിൽ ഗതാഗതം നിരോധിച്ചു



കോഴിക്കോട്: തടമ്പാട്ടുതാഴം-പറമ്പിൽകടവ്-പുല്ലാളൂർ റോഡിൽ കുമ്മങ്ങോട്ട്-മച്ചക്കുളം ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കുമ്മങ്ങോട്ട് ഭാഗത്തുനിന്ന് മച്ചക്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്മങ്ങോട്ട് ഭാഗത്തുനിന്ന് തിരിഞ്ഞ് പണ്ടാരപറമ്പ-പൊയിൽത്താഴം-പരപ്പിൽപടി-പുല്ലാളൂർ റോഡ് വഴി മച്ചക്കുളത്തേക്കും തിരിച്ചും പോകേണ്ടതാണ്.


Post a Comment

0 Comments