എയർപോർട്ട് റോഡിലെ വൺവേ സംവിധാനം ഒഴിവാക്കി

Ramanattukara Town

കോഴിക്കോട്:രാമനാട്ടുകര മേൽപ്പാലത്തിന്റെ പണി അവസാനഘട്ടത്തിലെത്തിയതോടെ എയർപോർട്ട് റോഡിലെ താത്കാലിക വൺവേ സംവിധാനം അവസാനിപ്പിച്ചു. 2017 ഓഗസ്റ്റ് ഒമ്പതിനാണ് മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി എയർപോർട്ട് റോഡിൽ വൺവേ സംവിധാനം ആരംഭിച്ചത്. ഇതുമൂലം രാമനാട്ടുകര നഗരത്തിലേക്കും മുനിസിപ്പൽ ഓഫീസ്, വില്ലേജ് ഓഫീസ്, ഹെൽത്ത് സെന്റർ, ഒമ്പതോളം ബാങ്കുകൾ, പള്ളികൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രയാസമായിരുന്നു. യാത്രക്കാർ മറ്റുവഴികൾ തിരഞ്ഞെടുത്തതോടെ ഇവരെ ആശ്രയിച്ചുകഴിയുന്ന പ്രദേശത്തെ വ്യാപാരികളും മറ്റുസ്ഥാപനങ്ങളുമാണ് ഏറെ ബുദ്ധിമുട്ടിയത്. വൺവേ സംവിധാനം അവസാനിപ്പിച്ചതോടെ കച്ചവടം പഴയതുപോലെ അല്പം മെച്ചപ്പെട്ടെന്ന് വ്യാപാരികൾ പറഞ്ഞു.Post a Comment

0 Comments