വടകരയിൽ സമഗ്ര അഴുക്കുചാൽ പദ്ധതി



വടകര:വടകര പട്ടണത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സമഗ്ര അഴുക്കുചാൽ പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് ചെയർമാൻ കെ ശ്രീധരൻ കൗൻസിൽ യോഗത്തെ അറിയിച്ചു. മാലിന്യം ഒഴുക്കിവിട്ട് ഒഴുക്കുചാലുകളെ അഴുക്കുചാലുകളാക്കി മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും ചെയർമാൻ പറഞ്ഞു.




നഗരസഭ അംഗീകരിച്ച പ്ലാനിൽ നിന്ന്‌ വ്യതിചലിച്ച് കെട്ടിട നിർമാണ പ്രവൃത്തി നടത്തുകയും പിന്നീട് പാർക്കിങ്‌ ഏരിയയായും മലിനജല സംസ്കരണത്തിനായും മാറ്റിവെച്ച സ്ഥലങ്ങളും കച്ചവടത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരസഭയുടെ ഒഴുക്കുചാലിലേക്ക് കടത്തിവിടുന്നതാണ് മാലിന്യ പ്രശ്നത്തിന് പ്രധാനകാരണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി ഗിരീശൻ കൗൺസിൽ യോഗത്തെ അറിയിച്ചു. നഗരസഭയിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി ചെയർമാൻ കൗൻസിലിനെ അറിയിച്ചു.

വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടുന്നതിന് നടപടി സ്വീകരിക്കും. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ദുരിതബാധിതതരെ മാറ്റിപ്പാർപ്പിക്കുന്നതിന് നഗരസഭയിലെ സൈക്ലോൺ ഷെൽട്ടറിൽ ആവശ്യമായി സൗകര്യങ്ങൾ ഒരുക്കും. പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭ്യമാകുന്നതോടെ ബിഒടി കെട്ടിടം പ്രവർത്തനസജ്ജമാകും.  വിദ്യാർഥികൾക്ക് ബസ്സ്റ്റാൻഡുകളിൽ നിന്ന്‌ സുഗമമായി ബസ് കയറുന്നതിന് ട്രാഫിക്‌ പൊലീസുമായി ചേർന്ന്  ആവശ്യമായ നടപടി സ്വീകരിക്കും.  ഇ അരവിന്ദാക്ഷൻ, എ കുഞ്ഞിരാമൻ, ദിനചന്ദ്രൻ, പി അശോകൻ, വി ഗോപാലൻ, ടി കേളു, ടി ഐ നാസർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments