നന്മണ്ട ആർടി ഓഫീസ് യഥാർത്യമായി; മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു

നന്മണ്ടയിൽ ആരംഭിച്ച ആർടി ഓഫീസ് മന്ത്രി ടി.പി രാമകൃഷണൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കൊടുവള്ളി, കോഴിക്കോട് ആർടി ഓഫീസുകളെ വിഭജിച്ച് നന്മണ്ടയില്‍ പുതുതായി അനുവദിച്ച ആർടി ഓഫീസ് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഗതാഗത വകുപ്പ് മന്ത്രിയും മണ്ഡലം എംഎൽഎയുമായ എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ.പി.എം മുഹമ്മദ് നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ സ്വാഗതവും, കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എകെ ശശി കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments