ഇൻഡിഗോ അബുദാബി-കോഴിക്കോട്, അബുദാബി - കൊച്ചി സെക്ടറുകളിലെ സർവ്വീസുകൾ 15 മുതൽ


അബുദാബി: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോ കോഴിക്കോട്, കൊച്ചി, വിമാനത്താവളങ്ങളിൽ നിന്നും യുഎഇ തലസ്ഥാനനഗരിയായ അബുദാബിയിലേക്ക് ഒക്ടോബർ 15 മുതൽ സർവീസ് തുടങ്ങുന്നു. 15-ന് കോഴിക്കോട്ടേക്കും 16-ന് കൊച്ചിയിലേക്കു മുള്ള സർവ്വീസ് ആരംഭിക്കും.കോഴിക്കോട് സർവ്വീസ്:എല്ലാ ദിവസവും അബുദാബിയിൽ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30-ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് രാത്രി 12.40-ന് പുറപ്പെട്ട് പുലർച്ചെ 3.30-ന് അബുദാബിയിലെത്തും

കൊച്ചി സർവ്വീസ്:എല്ലാ ദിവസവും പുലർച്ചെ 4.30-ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.30-ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയിൽ നിന്നും ഉച്ചയ്ക്ക് 1.30-ന് പുറപ്പെട്ട് വൈകുന്നേരം 4.30-ന് അബുദാബിയിലെത്തും.

Post a Comment

0 Comments