മായമില്ലാത്ത ഇറച്ചി:1000 വിൽപ്പനകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി എംപിഐ


പാലക്കാട്: മായമില്ലാത്ത ഇറച്ചി വിപണിയിലെത്തിക്കാൻ മീറ്റ് പ്രൊഡക്ട്സ് ഒാഫ് ഇന്ത്യയുടെ (എം.പി.ഐ.) 1000 വിൽപ്പനകേന്ദ്രങ്ങൾ വരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് വിൽപ്പനകേന്ദ്രങ്ങൾ.ഒരുദിവസം 35 മെട്രിക് ടൺ ഇറച്ചി വിൽപ്പന നടത്തും. വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്താൻ കൊല്ലുന്നതിനുമുമ്പ് ആന്റിമോർട്ടം ഇൻസ്പെക്ഷനും കൊന്നതിനുശേഷം പോസ്റ്റുമോർട്ടം ഇൻസ്പെക്ഷനും നടത്തും. വേദനയില്ലാതെ കൊല്ലുന്നതിനുവേണ്ടി സ്റ്റണ്ണിങ് സാങ്കേതികവിദ്യയാണ്‌(ബോധംകെടുത്തി കശാപ്പുചെയ്യുന്ന രീതി) ഉപയോഗിക്കുക. പന്നി, കോഴി തുടങ്ങിയവയ്ക്ക് വൈദ്യുതി ഉപയോഗിച്ചുള്ള ഇലക്‌ട്രിക് സ്റ്റണ്ണിങ്ങും കന്നുകാലികൾ, ആട് എന്നിവയ്ക്ക് ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ ഉപയോഗിച്ചുള്ള മെക്കാനിക്കൽ സ്റ്റണ്ണിങ്ങും (ബോധം കെടുത്തി വെടിവെച്ചിട്ടശേഷം കശാപ്പുചെയ്യുന്ന രീതി) ഉപയോഗിക്കും.

സംസ്കരണം ഇങ്ങനെ

പൂജ്യം മുതൽ നാലുഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ മാംസം കുറഞ്ഞത് ആറുമണിക്കൂർ ശീതീകരിക്കും. ഇതോടെ, പ്രോട്ടീനുകളിൽ ഉണ്ടാകുന്ന വ്യതിയാനം വഴി പേശികൾ മാംസമായിമാറ്റുന്നു. അതിനുേശഷമായിരിക്കും മാംസം കഷ്ണങ്ങളാക്കുക. തുടർന്ന്, പായ്ക്കറ്റുകളാക്കി 22 ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിൽ സൂക്ഷിക്കുന്നു. ഇറച്ചി ഉത്പന്നങ്ങൾ സംസ്കരിക്കാൻ കൊല്ലത്ത് ഏരൂരിൽ മാംസസംസ്കരണയൂണിറ്റും ചാലക്കുടിയിൽ കന്നുകാലിഫാമും ആരംഭിക്കും.

എം.പി.ഐ.യുെട മറ്റുപ്രവർത്തനങ്ങൾ


  • പട്ടികജാതി-വർഗ വികസനവകുപ്പുമായി സഹകരിച്ച് പട്ടികജാതി-വർഗക്കാർക്ക് സ്വയംതൊഴിൽപദ്ധതിക്കായി ഇറച്ചിക്കടകൾ തുടങ്ങുന്നതിനുള്ള പദ്ധതി


  • വെറ്ററിനറി, മീറ്റ് ടെക്നോളജി, നഴ്സിങ് എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ശാസ്ത്രീയമായ മാംസോത്പാദനത്തിലും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും പരിശീലനം നൽകും.

Post a Comment

0 Comments