റെയിൽവേ സീസൺ ടിക്കറ്റ്: ഇനി മൊബൈൽ നമ്പറും രക്തഗ്രൂപ്പും നിർബന്ധംകൊച്ചി: റെയിൽവേ സീസൺ ടിക്കറ്റിൽ ഇനി യാത്രക്കാരന്റെ മൊബൈൽ നമ്പറും രക്തഗ്രൂപ്പും നിർബന്ധം. പുതുതായി സീസൺ ടിക്കറ്റ് എടുക്കുന്നവരും നിലവിലുള്ളവ പുതുക്കുന്നവരും ഇവ രണ്ടും നൽകണം. ഈ വിവരങ്ങൾ സെർവറിൽ രേഖപ്പെടുത്തിയാൽമാത്രമേ സീസൺ ടിക്കറ്റ് പ്രിന്റ് ചെയ്യൂ. ടിക്കറ്റ് പരിശോധകർക്ക് യാത്രക്കാരന്റെ സമ്പൂർണ വിവരം ഇനി ഈ തിരിച്ചറിയൽ കാർഡിൽ കിട്ടും. തീവണ്ടിയാത്രയിൽ സീസൺ ടിക്കറ്റിനൊപ്പം റെയിൽവേ നൽകുന്ന തിരിച്ചറിയൽകാർഡ് കർശനമാക്കിയതിനുപിന്നാലെയാണ് നടപടി.


റിസർവേഷൻ ടിക്കറ്റും അൺ റിസർവ്ഡ് ടിക്കറ്റും ഒരു കൗണ്ടർ വഴി ലഭിക്കുന്ന ചെറിയ സ്റ്റേഷനുകളിൽ ഈ വിവരശേഖരണം മറ്റു ടിക്കറ്റെടുക്കുന്നവരുടെ സമയത്തെ ബാധിച്ചേക്കും. സീസൺ ടിക്കറ്റിലെ തിരിച്ചറിയൽ കാർഡിൽ കൃത്യമായ വിലാസം നിർബന്ധമാണെങ്കിലും പലതിലും ഇത് രേഖപ്പെടുത്തിയിട്ടില്ല. പേരും വയസ്സും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ടിക്കറ്റ് പരിശോധകർ അറിയിച്ചതിനെത്തുടർന്നാണ് പുതിയ നടപടി.സീസൺ ടിക്കറ്റ് എടുക്കാൻ

കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് സീസൺ ടിക്കറ്റ് കൗണ്ടർ വഴി എടുക്കാം. ഏഴുവർഷമാണ് ടിക്കറ്റിനൊപ്പമുള്ള തിരിച്ചറിയൽ കാർഡിന്റെ കാലാവധി. ഇതുകഴിഞ്ഞാൽ ഒരു രൂപയും ഫോട്ടോയും രേഖകളും സഹിതം അപേക്ഷിക്കണം. ജനസാധാരൺ ടിക്കറ്റ് സേവാകേന്ദ്രവും സീസൺ ടിക്കറ്റ് എടുക്കാൻ പ്രയോജനപ്പെടുത്താം.

റെയിൽവേ അവതരിപ്പിച്ച പുതിയ മൊബൈൽ ആപ്പിലും (യു.ടി.എസ്. ആപ്പ്) സീസൺ ടിക്കറ്റ് കിട്ടും. ടിക്കറ്റ് പരിശോധകരെ മൊബൈൽ ആപ്പിലെ ‘ഷോ ടിക്കറ്റ്’ ഭാഗം കാണിച്ചാൽ മതി. ഇന്റർനെറ്റ് ഇല്ലെങ്കിലും ഇതിൽ ടിക്കറ്റ് കാണിക്കാനാകും

Post a Comment

0 Comments