സ്കൂൾ വാഹനങ്ങളിൽ ഇനി ജിപിഎസ് നിർബന്ധം


   
തിരുവനന്തപുരം:എല്ലാ സ്കൂള്‍ വാഹനങ്ങളിലും ഏപ്രില്‍ ഒന്നുമുതല്‍ ജി.പി.എസ്. വേണമെന്ന കേന്ദ്ര ഉത്തരവ് കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പിലാക്കും. ഇതോടെ സംസ്ഥാനത്തെ 15,000-ത്തോളം വരുന്ന സ്കൂള്‍ വാഹനങ്ങളുെട ചലനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായി മാറും.



എയര്‍ഹോണും സ്പീഡ് ഗവര്‍ണറും പോലെ ജി.പി.എസും പേരിനു മാത്രമാകാതിരിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കുന്നതായിരിക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍േഫാഴ്സ്‌മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 304 പേര്‍ക്കും ജി.പി.എസ്. പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ചുമതലയാണ് മുഖ്യമായും നല്‍കുക. ഇവരുടെ പരിശീലനം നവംബര്‍ അഞ്ചിന് ആരംഭിക്കും. ഏതെല്ലാം കമ്പനികളുടെ ജി.പി.എസ്. ആണ് മോട്ടോര്‍വാഹന വകുപ്പ് അംഗീകരിച്ചിട്ടുള്ളതെന്ന വിവരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ഘടിപ്പിക്കേണ്ട രീതിയും വകുപ്പിന്റെ സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments