ബേപ്പൂർ തുറമുഖ സ്ഥലപരിമിതി: പാചകവാതക കപ്പൽ പുറംകടലിൽ


ബേപ്പൂർ: ഉരുക്കളും യാത്രക്കപ്പലുകളും ചരക്കുകപ്പലുകളും എത്തിയതോടെ ബേപ്പൂർ തുറമുഖ വാർഫ് സ്ഥലപരിമതി കാരണം വീർപ്പുമുട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുറമുഖത്തേക്ക് ചരക്കുമായി വന്നതും പുറപ്പെടേണ്ടതുമായ ഉരുക്കളും കപ്പലുകളും വാർഫിൽ അടുക്കാനാകാതെ കുഴങ്ങുകയാണ്.പാചകവാതകം കയറ്റാനായി ലക്ഷദ്വീപിൽ നിന്നുവന്ന ഇലി-കൽപ്പേനി എന്ന കപ്പൽ പുറംകടലിൽ കാത്ത് കിടപ്പാണ്. ബേപ്പൂർ തുറമുഖ വാർഫ് 200 മീറ്റർ കൂടി നീട്ടണമെന്ന ആവശ്യത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് പച്ചക്കൊടി ലഭിച്ചിട്ടില്ല. മാത്രമല്ല തുറമുഖം ആഴം കൂട്ടുന്ന കാര്യവും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.

Post a Comment

0 Comments