തിരുവനന്തപുരം:കേസ് പിടിക്കാന്‍ മാത്രമല്ല സാങ്കേതിക വിദ്യായിലും കേരള പോലീസ് വേറെ ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് കവച്ചുവെച്ച് 816K ലൈക്ക് സ്വന്തമാക്കിയാണ് ഈ റെക്കോഡ് കേരള പോലീസ് സ്വന്തമാക്കിയത്. പോലീസിന്റെ അറിയിപ്പുകളും വിവരങ്ങളുമെല്ലാം ജനങ്ങളുമായി പങ്കുവെച്ചിരുന്നത് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഫെയ്‌സ്ബുക്ക് പേജ് എന്ന അംഗീകാരം കേരളാ പോലീസിന്റെ പേജ് സ്വന്തമാക്കി.
8.16 ലക്ഷം ലൈക്കുമായി ലൈക്കുകളാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനുള്ളത്. അതേസമയം ലോകപോലീസായ അമേരിക്കയുടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിന് 783K ലൈക്കുകള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഈ കുതിപ്പ് ലോക റെക്കോഡ് എന്ന് വിശേഷിപ്പിക്കേണ്ടിവരും. വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പുറമെ ജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ മികച്ച സംവാദവും പോലീസ് നടത്തിയിരുന്നു.
പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സംസ്ഥാനത്തെ വലച്ചപ്പോഴും പോലീസിനൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം തുടര്‍ന്നും ജനങ്ങള്‍ പോലീസുമായി സഹകരിക്കണമെന്നും കേരളാ പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
KERALA POLICE DEPARTMENT FACEBOOK PAGE |
NEW YORK POLICE DEPARTMENT FACEBOOK PAGE |
0 Comments