മുഖം മിനുക്കാനൊരുങ്ങി ടാഗോർ ഹാൾ


കോഴിക്കോട‌്:നഗരത്തിന്റെ കലാസാംസ‌്കാരിക കേന്ദ്രത്തിന്റെ മറുപേരുകളിലൊന്നായ ടാഗോർ ഹാൾ മുഖം മിനുക്കുന്നു. 40 ലക്ഷം രൂപയുടെ പദ്ധതിയാണ‌് നടപ്പാക്കുന്നത‌്. ഇതിനുള്ള അംഗീകാരം നൽകിക്കഴിഞ്ഞു. ടെണ്ടർ നടപടികളും പൂർത്തിയായി.തകർന്ന കസേരകൾക്ക‌് പകരം പുതിയവ എത്തും. ജനറേറ്റർ പുതിയത‌് സ്ഥാപിക്കും. ടാഗോർ ഹാളിന്റെ മുറ്റം പുല്ല‌് പിടിപ്പിക്കും. പെയിന്റും മാറ്റും.ഏറെ നാളായ ആവശ്യമായിരുന്നു ടാഗോർ ഹാളിലെ പൊളിഞ്ഞ കസേരകൾക്ക‌് പകരം പുതിയവ സ്ഥാപിക്കണമെന്നുള്ളത‌്. ഇതിനായി 565 പുതിയ കസേരകളാണ‌് എത്തുന്നത‌്‌. ബാക്കിയുള്ളവ പുതുക്കിപ്പണിയും. ഇതിനായി ആർട‌്കോ കോ ഓപ്പറേറ്റീ‌വ‌് സൊസൈറ്റിയുമായാണ‌് ധാരണയായത‌്.   കേടുവന്ന ജനറേറ്ററിന‌് പകരമാണ‌് പുതിയത് എത്തുന്നത‌്. ജനറേറ്ററും പാനൽ ബോർഡുമടക്കം 25 ലക്ഷം രൂപയുടെ എസ‌്റ്റിമേറ്റ‌് പൊതുമരാമത്ത‌് വിഭാഗം തയ്യാറാക്കി. ഇതിനുള്ള സാങ്കേതികാനുമതി ഉടൻ ലഭ്യമാകും.  മനോഹരമായ പൂന്തോട്ടവും ഒരുക്കും. ഹാളൊന്നാകെ പെയ‌്ന്റടിച്ചും മോടിയാക്കുന്നുണ്ട‌്

Post a Comment

0 Comments