മാവോയിസ്റ്റ് ഭീഷണി: പൊലീസ് സ്റ്റേഷനുകളിൽ വൻ സുരക്ഷതാമരശ്ശേരി:പശ്ചിമഘട്ട വനമേഖലയിൽ മാവോയിസ്റ്റുകൾ സജീവമായതോടെ പരിസര പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. വനമേഖലയോടു ചേർന്നുള്ള സ്റ്റേഷനുകളിൽ പ്രത്യേക പരിശീലനം നേടിയ സേനാ വിഭാഗത്തെ നിയോഗിച്ചു.രാത്രി സ്റ്റേഷൻ സുരക്ഷാ ചുമതല ഇവർക്കായിരിക്കും. ഇതിനു പുറമെ പൊലീസ് സ്റ്റേഷനുകളുടെ പ്രധാന ഭാഗങ്ങളിൽ മണൽച്ചാക്കുകൾ അടുക്കി സുരക്ഷാ കവചവും തീർത്തിട്ടുണ്ട്. ചുരത്തോട് ചേർന്നുള്ള വനമേഖലയിൽ അടുത്ത കാലത്തായി മാവോയിസ്റ്റുകൾ സ്ഥിരം സാന്നിധ്യമാണ്.

Post a Comment

0 Comments