പേരാമ്പ്രയിൽ ഇനി കോഴിമാലിന്യ പ്രശ‌്നമില്ല

കോഴിക്കടകളിലെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ എം റീന നിർവഹിക്കുന്നു

പേരാമ്പ്ര: വഴിയോരങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളിലും സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം  തള്ളുന്ന അവസ്ഥക്ക് പേരാമ്പ്രയിൽ പരിഹാരമാവുന്നു. സർക്കാരിന്റെ മാലിന്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായ സീറോവേസ്റ്റ് പേരാമ്പ്ര പദ്ധതി പ്രകാരം പട്ടണത്തിലെ കോഴിക്കടകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിക്ക് പേരാമ്പ്രയിൽ തുടക്കമായി. പേരാമ്പ്ര പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേർന്ന് കോഴിക്കടകളിൽ ഫ്രീസറുകൾ സ്ഥാപിച്ചു. ഇവിടെ സൂക്ഷിക്കുന്ന അവശിഷ്ടങ്ങൾ  ദിവസവും ഫ്രഷ്‌ കട്ട് ഓർഗാനിക് എന്ന സ്ഥാപനം ശേഖരിക്കുകയും  സംസ്‌കരിക്കുകയും ചെയ്യും.പദ്ധതിയുടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സുരേഷ് ബാബു കൈലാസിന് വേസ‌്റ്റ‌്ബോക്‌സ് നൽകി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരൻ നമ്പ്യാർ അധ്യക്ഷനായി.   വി കെ  പ്രമോദ്, ഗോപി മരുതോറ, മിനി പൊൻപറ, ശ്രീധരൻ കല്ലാട്ടുതാഴ, കെ എം  ജാനു, കെ പി യൂസഫ്, കെ എം  ലതിക,  ജയകൃഷ്ണൻ നോവ,  ഷരീഫ് ചീക്കിലോട്, ലവ്‌ലി കുഞ്ഞിക്കേളുനായർ, സാജിദ് ഊരാളത്ത്, സന്ദീപ് കോരൻകണ്ടി,  യൂജിൻ താമരശേരി  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments