മംഗലാപുരം- ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിയോടി, വന്‍ അപകടം ഒഴിവായി

representation image

ഷൊര്‍ണൂര്‍: മംഗലാപുരം-ചെന്നൈ മെയില്‍ സിഗ്‌നല്‍ തെറ്റിയോടി. എതിര്‍ദിശയില്‍നിന്ന് ട്രെയിന്‍ വരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 7.40ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കടന്നുപോകേണ്ട മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത്. അഞ്ചാമത്തെ ട്രാക്കിലായിരുന്ന ചെന്നൈ മെയില്‍, നാലാമത്തെ ട്രാക്കിലെ ട്രെയിനുള്ള സിഗ്‌നല്‍ അനുസരിച്ച് മുന്നോട്ടു പോവുകയായിരുന്നു.ഇതോടെ സ്റ്റേഷനിലെ സിഗ്‌നല്‍ സംവിധാനം താറുമാറായി.



കോഴിക്കോട് പാസഞ്ചറായിരുന്നു ഈ സമയത്ത് നാലാമത്തെ ട്രാക്കിലുണ്ടായിരുന്നത്. ഷൊര്‍ണൂര്‍-പാലക്കാട് റൂട്ടില്‍ യാത്ര തുടര്‍ന്ന ചെന്നൈ മെയില്‍ സിഗ്നല്‍ തകരാറിലായതോടെ പഴയ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടു. പിന്നീട് പുതിയ ലോക്കോപൈലറ്റുമാരെ എത്തിച്ചതിന് ശേഷമാണ് ട്രെയിന്‍ സര്‍വീസ് തുടര്‍ന്നത്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മറ്റ് സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

Post a Comment

0 Comments