സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കി



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കി. 14 റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടവെ പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി.ജി.സുധാകരന്‍ പറഞ്ഞിരുന്നു.



ഇതിന്റെ ഭാഗമായി ആദ്യം ആറ് പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തി. പിന്നീട് അവശേഷിച്ചത് 14 എണ്ണമായിരുന്നു. അവയിലെ ടോള്‍ പിരിവ് കൂടി നിര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.ഇനി സംസ്ഥാനത്ത് ദേശീയ പാതകളില്‍ മാത്രമെ ടോള്‍ ഉണ്ടാവുകയുള്ളൂ. ഇതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.

Post a Comment

0 Comments