![]() |
തളളിയവരെ കൊണ്ട് വേസ്റ്റ് തിരിച്ച് വാഹനത്തിലേക്ക് കയറ്റുന്നു |
താമരശ്ശേരി:വയനാട് ചുരത്തിൽ വാഴക്കുല വേസ്റ്റ് തള്ളിയവരെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ കയ്യോടെ പിടികൂടി. കോഴിക്കോട് ഭാഗത്തു നിന്നും മൈസൂർ ഭാഗത്തേക്ക് പോവുന്ന KA:10 A 3582 വാഹനത്തിൽ നിന്ന് ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനുമിടയിൽ വാഴക്കുല വേസ്റ്റ് തള്ളുന്നതിനിടെയാണ് പിടികൂടിയത്.
തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നവരെക്കൊണ്ട് തന്നെ വേസ്റ്റ് തിരിച്ച് വാഹനത്തിലേക്ക് തന്നെ കയറ്റിച്ചു. പിന്നീട് വാഹനവും വാഹനത്തിലുണ്ടായിരുന്നവരെയും സമിതി പ്രവർത്തകർ പോലിസിലേൽപിച്ചു.
![]() |
വേസ്റ്റ് തള്ളിയവർ ഉപയോഗിച്ച വാഹനം |
0 Comments