കോഴിക്കോട് വഴി ജബൽപൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ


കോഴിക്കോട്:യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി ജബൽപൂരിലേക്ക് നവംബർ, ഡിസംബർ മാസങ്ങളിൽ പ്രത്യേക നിരക്കിലുള്ള പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഒാടിക്കും.എല്ലാ തിങ്കളാഴ്ചകളിലും രാത്രി 7.05ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാമത്തെ ദിവസം രാവിലെ 10.20ന് ജബൽപൂരിൽ എത്തും.പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗലാപുരം, മുൽകി, ഉഡുപ്പി, കുന്താപുര, മൂകാംബിക റോഡ്, കുംട, കാർവാർ, മഡ്‌ഗോവ, തിവിം, കുഡൽ, കങ്കാവലി,രത്നഗിരി, ഖെദ്, റോഹ, പൻവേൽ, മന്മദ്, ഭുസവൽ, ഖൻവ, ഹർദ,ഇറ്റർസി, പിപരിയ, ഗോദർവ, നർസിപൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.

Post a Comment

0 Comments