കരിപ്പൂരിൽ നിന്ന് വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ നടത്താൻ എയർ ഇന്ത്യയെ ക്ഷണിച്ച് എയർപോർട്ട് അതോറിറ്റി



കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വലിയ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ വിലയിരുത്തൽ അടുത്തയാഴ്ച നടത്താൻ എയർപോർട്ട് അതോറിറ്റി എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.

വലിയ വിമാന സർവീസ് തുടങ്ങുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനാണ് അടുത്തയാഴ്ചതന്നെ സുരക്ഷാ വിലയിരുത്തൽ നടത്താൻ വിമാനത്താവളം അധികൃതർ എയർ ഇന്ത്യയെ ക്ഷണിച്ചത്. 450 പേർക്കു സഞ്ചരിക്കാവുന്ന വലിയ വിമാനമായ ബോയിങ് 747–400 ഇനം വിമാനമാണു കരിപ്പൂരിൽ സർവീസിന് എത്തിക്കാൻ എയർ ഇന്ത്യ ആലോചിക്കുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ കോഴിക്കോട് വിമാനത്താവളം അധികൃതർ പരിശോധന പൂർത്തിയാക്കി. അടുത്തയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരും എയർ ഇന്ത്യാ പ്രതിനിധികളും സംയുക്ത ചർച്ച നടത്തും

Post a Comment

0 Comments