തിരുവനന്തപുരം: പോലീസ്, ആംബുലൻസ്, അഗ്നിരക്ഷാസേന, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, മുതിർന്ന പൗരൻമാർക്കുള്ള സഹായം- ഇത്തരം അടിയന്തര ആവശ്യങ്ങൾക്കൊല്ലാം ഇനി 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മതി. രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പറെന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്. 100, 101, 108, 181 എന്നീ നമ്പറുകൾ ക്രമേണ ഇല്ലാതാകും.
ഫോൺ കോൾ, എസ്.എം.എസ്., ഇ-മെയിൽ, വെബ് റിക്വസ്റ്റ് എന്നിവ വഴി 112-ലൂടെ സഹായം തേടാം. ഇതിനായി 14 ജില്ലകളിലായി 19 കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. വിളിക്കുന്ന ആളുകളുടെ ലൊക്കേഷൻ കണ്ടെത്തുന്ന തരത്തിലാണ് കൺട്രോൾ റൂം. ഈമാസം 31 മുതൽ അഞ്ചു ജില്ലകളിൽ ട്രയൽ റൺ തുടങ്ങും. കേരള പോലീസാണ് പദ്ധതിയുടെ നോഡൽ ഏജൻസി. നടത്തിപ്പ് സി-ഡാക്കും.
0 Comments