കെട്ടിടനിർമാണം: കക്കോടി പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തനം മാറ്റി



കക്കോടി: നവീകരണത്തിന്റെ ഭാഗമായി കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം വിവിധയിടങ്ങളിലേക്ക് മാറ്റി. ആരോഗ്യകേന്ദ്രം ഹോമിയോ ഡിസ്പെൻസറിയിലും ഒ.പി, ഫാർമസി എന്നിവ ആയുർവേദ ഡിസ്പെൻസറിയിലേക്കുമാണ് മാറ്റിയത്.



പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യകേന്ദ്രം ചെന്നൈ അപ്പോളോ ആശുപത്രിയാണ് പുനർനിർമിക്കുന്നത്. കുട്ടികൾക്കുള്ള കുത്തിവെപ്പ് കക്കോടി മുക്കിലെ സബ് സെന്ററിലുമാണ് നടക്കുക. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക സംവിധാനത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments