ജില്ലയിലെ ആദ്യ ട്രാന്‍സ്‍ജന്‍ഡര്‍ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചുകോഴിക്കോട്: ജില്ലയിലെ ആദ്യ ട്രാന്‍സ്‍ജന്‍ഡര്‍ ക്ലിനിക്ക് ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലിനിക്കിന്റെ മേല്‍നോട്ടച്ചുമതല ആരോഗ്യവകുപ്പിനാണ്.ആശുപത്രികളില്‍ ട്രാന്‍സ്ജന്‍ഡേഴ്സ് നേരിടുന്ന വിവേചനം കണക്കിലെടുത്താണ് പുതിയ ക്ലിനിക്കിന് രൂപം നല്‍കിയത്. ട്രാന്‍സ്ജന്‍ഡര്‍ രോഗികള്‍ക്ക് ആവശ്യമായ പരിഗണന ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ഒരുദിവസമാണ് പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് സ്പെഷലിസ്റ്റ് ഡോക്ടറെ ലഭ്യമാക്കും.  ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആരു ചികില്‍സതേടിയെത്തിയാലും ഒ.പി ടിക്കറ്റിന് കാത്തുനില്‍ക്കാതെ ഡോക്ടറെ കാണാന്‍ സൗകര്യമൊരുക്കും. തുടര്‍ച്ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കാര്‍ഡും ക്ലിനിക്കില്‍നിന്ന് ലഭ്യമാക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments