കോഴിക്കോട്:നഗര ഗതാഗതം സുഗമമാക്കാൻ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (എംടിഎ) ഉടൻ കോഴിക്കോട്ടും നിലവിൽ വരും. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ ജനങ്ങൾക്കും അവസരം. ഇന്നു 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന എംടിഎ സിലക്ട് കമ്മിറ്റി യോഗത്തിൽ പൊതുജനത്തിനും പങ്കെടുക്കാം. കോഴിക്കോടിനു പുറമേ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് എംടിഎ സ്ഥാപിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നഗര ഗതാഗത നയത്തിന്റെ ഭാഗമായാണു കേരളത്തിലും എംടിഎ വരുന്നത്. നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, വികസനം എന്നിവ അതോറിറ്റി നിയന്ത്രിക്കും. ചെയർപഴ്സന്റെ നേതൃത്വത്തിൽ 15 അംഗങ്ങളാണ് അതോറിറ്റിയിൽ ഉണ്ടാവുക. ഒരു സ്വതന്ത്ര സ്ഥാപനമായിട്ടാകും അതോറിറ്റി പ്രവർത്തിക്കുക.
എംടിഎ വന്നാലുണ്ടാകുന്ന മറ്റു ഗുണങ്ങൾ:
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് എല്ലാ വിവരങ്ങളും വെബ് അധിഷ്ഠിത സംവിധാനത്തിലൂടെ നൽകും.
സ്മാർട് ടിക്കറ്റ് വരും.
ഗതാഗത ലംഘനത്തിന്റെ പിഴ, യൂസർ ഫീ തുടങ്ങിയവ പ്രത്യേക നിക്ഷേപമായി സൂക്ഷിച്ചു ഗതാഗത വികസനത്തിനായി ഉപയോഗിക്കും.
ഓട്ടോറിക്ഷകളെ മുഖ്യ പൊതുഗതാഗത സംവിധാനമായ ബസ് സർവീസുകളുടെ പോഷക സർവീസായി മാറ്റും.
മൊബൈൽ ആപ്പിലൂടെ ഓട്ടോ വിളിക്കാം (കൊച്ചിയിൽ പരിപാടി അന്തിമഘട്ടത്തിൽ)
ജലമാർഗമുള്ള ഗതാഗതത്തിന്റെ വികസനം.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments