നഗരത്തിന്റെ മാസ്റ്റർ പ്ലാൻ പുതുക്കൽ: സർവേ തുടങ്ങി



കോഴിക്കോട്: നഗരത്തിന്റെ മാസ്റ്റർ പ്ലാൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർവേ തുടങ്ങി. റീജണൽ ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സാമൂഹിക-സാമ്പത്തിക സർവേ.



കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി, സാമ്പത്തികാവസ്ഥ തുടങ്ങിയ വിവരങ്ങളാണ് സർവേയിൽ ശേഖരിക്കുന്നത്. 10,000 വീടുകളിലാണ് സർവേ. കോർപ്പറേഷനിലെ പത്തുശതമാനം വീടുകളെ സാമ്പിളായി കണക്കാക്കിയാണ് ഇത്രയും വീടുകളിൽ സർവേ നടത്തുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



30 പേർക്കാണ് സർവേ നടത്താൻ പരിശീലനം നൽകിയിട്ടുള്ളത്. ഐ.എസ്.ആർ.ഒ. നൽകുന്ന സാറ്റലൈറ്റ് മാപ്പ് സർവേയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ടൗൺ പ്ലാനിങ് നടത്തുന്ന ട്രാഫിക് സർവേയിലെ വിവരങ്ങളും മാസ്റ്റർപ്ലാനിൽ വരും. 2016-ലാണ് നിലവിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ഒന്നരമാസംകൊണ്ട് സർവേ പൂർത്തിയാകുമെന്ന് റീജണൽ ടൗൺ പ്ലാനിങ് ഓഫീസർ കെ.വി. അബ്ദുൾ മാലിക് പറഞ്ഞു.

Post a Comment

0 Comments