പ്രോ വോളി; തുടർച്ചയായ നാലാം ജയവും സ്വന്തമാക്കി കാലിക്കറ്റിന്റെ ഹീറോസ്കൊച്ചികൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിലെ തങ്ങളുടെ ഉഗ്രൻ ഫോം കാലിക്കറ്റ് ഹീറോസ് തുടരുന്നു. ഇ‌ന്ന് ലീഗിലെ തങ്ങളുടെ തുടർച്ചയായ നാലാം ജയം കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. 3-2 സെറ്റുകൾക്കാൺ കാലിക്കറ്റ് ഹൈദരബാദിനെ പരാജയപ്പെടുത്തിയത്.  ഇന്നലെ കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ എതിരില്ലാത്ത അഞ്ചു സെറ്റുകൾക്ക് വീഴ്ത്തിയ കാലിക്കറ്റ് ഹീറോസിന് ഇന്നും ജയം അനായാസമായിരുന്നു.15-11, 15-11, 15-7, 12-15, 11-15 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ഇന്നത്തെ മത്സരത്തോടെ കാലികറ്റിന്റെ അജിത് ലാലും ജെറോം വിനീതും ലീഗിൽ 50 പോയന്റുകൾ നേടുന്ന ആദ്യ താരങ്ങളായി. ഈ വിജയത്തോടെ ലീഗിൽ നാലു മത്സരത്തിൽ നിന്ന് 9 പോയന്റിൽ എത്താൻ കാലിക്കറ്റ് ഹീറോസിനായി. കാലിക്കറ്റ് ഹീറോസ് തന്നെയാണ് ടേബിളിൽ ഒന്നാമത് ഉള്ളത്. നാളെ പ്രൊ വോളിയിൽ ചെന്നൈ സ്പാർടാൻസ് കൊച്ച ബ്ലൂ സ്പൈകേഴ്സിനെ നേരിടും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments