കനോലി കനാൽ ശുചീകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു

ഓപ്പറേഷൻ കനോലി കനാൽ ഒന്നാം ഘട്ടം ഉദ്ഘാടനം (ഫയൽ ചിത്രം)

കോഴിക്കോട്: കനോലി കനാൽ ശുചീകരിച്ച് പൈതൃകം വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടവും കോർപറേഷനും സന്നദ്ധ സംഘടനകളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എട്ട് മേഖലകളായി തിരിച്ചാണ് ശുചീകരണം. ഓരോ മേഖലയുടെയും ചുമതല വിവിധ സംഘടനകളെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തെ പരിപാലനവും നവീകരണവുമാണ് കമ്മറ്റിയുടെ ഉത്തരവാദിത്തം.കളക്ടർ എസ്. സാംബശിവ റാവു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഗ്രീൻ കമ്മ്യൂണിറ്റി പ്രതിനിധി ടി.ശോഭീന്ദ്രൻ, നിറവിന്റെ സുർജിത്‌ ഗോപാൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പ്രതിനിധി എ.മോഹനൻ, ഡി.വൈ.എഫ്.ഐയുടെ റിവാറസ്, സിനി എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്.ഗോപകുമാർ,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കെടുത്തു.

ഒന്ന്(എരഞ്ഞിക്കൽ കൈപ്പുറത്ത് പാലം), രണ്ട്(നെല്ലിക്കപ്പാലം) മേഖലകളുടെ ചുമതല വേങ്ങേരി നിറവിനാണ്. മൂന്നാം(മുടപ്പാട് പാലം) മേഖല ഡി.വൈ.എഫ്.ഐ നോർത്ത് കമ്മറ്റി, നാലും(കാരപ്പറമ്പ് ചെറിയപാലം) അഞ്ചും(സരോവരം) മിംസ്-എരഞ്ഞിപ്പാലം മലബാർ ആസ്പത്രി, ആറ്(അരയിടത്തുപാലം) ബേബി മെമ്മോറിയൽ ആസ്പത്രി, ഏഴ്(പുതിയപാലം) കേരള വ്യാപാരിവ്യവസായി ഏകോപന സമിതി, എട്ട്(കല്ലായ്)യു.എൽ.സി.സി എന്നിങ്ങനെയാണ് ചുമതല.

ഓരോ സെക്ടറുകളും അതാത് പ്രദേശത്തെ കൗൺസിലർമാരുടെ മേൽനോട്ടത്തിലാവും. എം.രാധാകൃഷ്ണൻ, കറ്റാടത്ത് ഹാജറ, എൻ.പദ്മനാഭൻ, ടി.എസ്.ഷിംജിത്, ബീന രാജൻ, എം.എം.ലത, നവ്യ ഹരിദാസ്, കെ.സി.ശോഭിത, ജിഷ ഗിരീഷ്, ടി.സി.ബിജുരാജ്, ടി.വി.ലളിതപ്രഭ, പി.ഉഷാദേവി, പി.പി.ഷഹീദ, പി.എം.നിയാസ് എന്നിവരാണ് ചുമതലയുള്ളവർ.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments