തൃശൂർ:മികച്ച പ്രകടനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർവഹണത്തിൽ മികവു പുലർത്തിയ പഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരവും മന്ത്രി എ.സി.മൊയ്തീൻ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനം മുളന്തുരുത്തി ഗ്രാമ പഞ്ചായത്തും (എറണാകുളം ജില്ല) മൂന്നാം സ്ഥാനം ചേമഞ്ചേരി പഞ്ചായത്തും (കോഴിക്കോട്) കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ), ളാലം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെയാണ്. കൊല്ലം, എറണാകുളം ജില്ലാ പഞ്ചായത്തുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സമ്മാനിക്കും.

തൊഴിലുറപ്പു പദ്ധതി നിർവഹണത്തിലെ മികവിനുള്ള മഹാത്മാ പുരസ്കാരത്തിൽ പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്ത് ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ തുറയൂർ ഗ്രാമപഞ്ചായത്തും ആലപ്പുഴയിലെ ബുധനൂർ ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനവും നേടി. 19-ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ വാർഡുകൾ വിതരണം ചെയ്യും.

 സ്വരാജ് പുരസ്കാരം ജില്ലാ തലത്തിൽ (ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ പഞ്ചായത്തുകൾ)


 • ചെമ്മരുതി, ആര്യങ്കോട് (തിരുവനന്തപുരം)
 • ശാസ്താംകോട്ട, പൂതക്കുളം (കൊല്ലം)
 • വീയപുരം, കുമാരപുരം (ആലപ്പുഴ)
 • അയ്മനം, വെളിയന്നൂർ (കോട്ടയം)
 • നെടുങ്കണ്ടം, മണക്കാട് (ഇടുക്കി)
 • മണീട്, പാമ്പാക്കുട (എറണാകുളം)
 • പുന്നയൂർക്കുളം, രണ്ടാം സ്ഥാനം 2 പഞ്ചായത്തുകൾക്ക്– വള്ളത്തോൾ നഗർ, അളഗപ്പ നഗർ (തൃശൂർ)
 • തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം (പാലക്കാട്)
 • പുലാമന്തോൾ, മാറഞ്ചേരി (മലപ്പുറം)
 • പനങ്ങാട്, രണ്ടാം സ്ഥാനം 2 പഞ്ചായത്തുകൾക്ക്– കാരശ്ശേരി, പെരുമണ്ണ (കോഴിക്കോട്)
 • എടവക, മീനങ്ങാടി (വയനാട്)
 • ചെമ്പിലോട്, രണ്ടാം സ്ഥാനം 2 പഞ്ചായത്തുകൾക്ക്– കരിവെള്ളൂർ, മയ്യിൽ (കണ്ണൂർ)
 • ചെറുവത്തൂർ (കാസർകോട്) കാസർകോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹമായ പഞ്ചായത്തുകൾ ഇല്ല.


ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകൾക്ക് യഥാക്രമം 10 ലക്ഷം 5 ലക്ഷം വീതം പ്രത്യേക ധന സഹായവും സ്വരാജ് ട്രോഫിയും ലഭിക്കും.

 മഹാത്മാ പുരസ്കാരം ജില്ലാ തലത്തിൽ (ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ പഞ്ചായത്തുകൾ)


 • കള്ളിക്കാട്, പള്ളിക്കൽ (തിരുവനന്തപുരം)
 • നെടുവത്തൂർ, കുമ്മിൾ (കൊല്ലം)
 • കൊടുമൺ, ഏറാത്ത് (പത്തനംതിട്ട)
 • ബുധനൂർ, വീയപുരം (ആലപ്പുഴ)
 • അയ്മനം, ഉദയനാപുരം (കോട്ടയം)
 • വട്ടവട, കഞ്ഞിക്കുഴി (ഇടുക്കി)
 • എടവനക്കാട്, മുളന്തുരുത്തി (എറണാകുളം)
 • ഏങ്ങണ്ടിയൂർ, നാട്ടിക (തൃശൂർ)
 • വിളയൂർ, നാഗലശ്ശേരി (പാലക്കാട്)
 • ആതവനാട്, കൂട്ടിലങ്ങാടി (മലപ്പുറം)
 • തുറയൂർ, ചാത്തമംഗലം (കോഴിക്കോട്)
 • പൊഴുതന, മീനങ്ങാടി (വയനാട്)
 • ആറളം, രണ്ടാം സ്ഥാനം 2 പഞ്ചായത്തുകൾക്ക്– പണിയന്നൂർ, കോളയാട് (കണ്ണൂർ)
 • പനത്തടി, മംഗൽപാടി (കാസർകോട്)

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.