ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന് 15 കോടി രൂപ വകയിരുത്തി

Balussery Town

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ബജറ്റിൽ 15 കോടി രൂപ വകയിരുത്തി. മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നേരത്തേതന്നെ കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഇതിനകം നടന്നുകഴിഞ്ഞു. ഫണ്ട് ലഭിക്കാതിരുന്നതാണ് നിർമാണം വൈകാൻ കാരണമായത്. പറമ്പിൻമുകളിൽ ഇപ്പോൾ നാല് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളോട് ചേർന്ന് ഒരേക്കറോളം സർക്കാർ ഭൂമി കാടുനിറഞ്ഞുകിടക്കുകയാണ്. ഈ ഭൂമിയാണ് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഉപയോഗപ്പെടുത്തുന്നത്.



ബാലുശ്ശേരി സബ്ട്രഷറി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് പോേസ്റ്റാഫീസ്, രജിസ്ട്രാൾ ഓഫിസ്, എക്സൈസ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. ഈ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ പറമ്പിൽമുകളിൽ സ്ഥാപിച്ചാൽ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാൻ കഴിയും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments