കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയർ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം


കോഴിക്കോട്:കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എഡ്യുകെയർ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്തുകളുടെ വിദ്യാഭ്യാസപരിപാടികളിൽ കോഴിക്കോടിന്റെ പ്രവർത്തനമാണ് മികച്ചതായി തിരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.



എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി വിവിധ പഠനപരിപോഷണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. മൊബൈൽ ആപ്പ്, നേർവഴി, കൗൺസലിങ്, രക്ഷാകർതൃ ബോധവത്‌കരണ പരിപാടി, നല്ലറിവു കൂട്ടം, സിവിൽ സർവീസ് ഓറിയന്റേഷൻ, പ്രതിഭാ പരിപോഷണം എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. 4500 കുട്ടികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരിശീലനവും പ്രവർത്തനങ്ങളിൽ വേറിട്ടുനിൽക്കുന്നു.

കുട്ടികളുടെ ഹാജർനില, സ്കൂളിലെ പ്രവർത്തനങ്ങൾ, പഠനസഹായം എന്നിവയെല്ലാം നൽകുന്നതാണ് എഡ്യുമിയ ആപ്. കൗൺസലിങ്ങിന്റെ ഭാഗമായി 65 കൗൺസിലർമാരുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങൾക്ക് പിന്തുന്ന നൽകിയത്. ഇതിനുപുറമെ നല്ലറിവുകൂട്ടം പദ്ധതിയുടെ ഭാഗമായി 100 ഡോക്ടർമാരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കി. ഡോക്ടർമാർ നേരിട്ടെത്തി ഭക്ഷണശീലങ്ങങ്ങളുമായി ബന്ധപ്പെട്ട് പാഠങ്ങൾ പകർന്നുനൽകുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എഡ്യുകെയർ പദ്ധതിയെത്തേടി അംഗീകാരമെത്താൻ കാരണമെന്ന് കോ-ഓർഡിനേറ്റർ യു.കെ. അബ്ദുന്നാസർ പറഞ്ഞു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments