കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരുവന്തപുരത്തേക്ക് ആംബുലന്‍സ്, സഹകരിക്കാം ഇന്നത്തെ ദൗത്യത്തില്‍


ട്രാഫിക് എന്ന സിനിമ ഒരു മലയാളിയുടെയും മനസിൽ നിന്ന് മാഞ്ഞുകാണാൻ ഇടയില്ല. ഒരു ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയോടെ വാഹനവുമായി അതിവേഗം കുതിക്കുന്ന ഒരു പോലീസ് ഉദ്യേഗസ്ഥന്റെ കഥ.ഈ സിനിമയിൽ നിന്ന് ആർജവം ഉൾക്കൊണ്ട് ഇതിന് സമാനമായി നിരവധി സംഭവങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയും ചെയ്തു. ഇന്ന് വീണ്ടും കേരളം ഇത്തരം ഒരു യാത്രയ്ക്ക് സാക്ഷം വഹിക്കുകയാണ്.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കാണ് ഈ ആംബുലൻസ് കുതിക്കുന്നത്. രാവിലെ 10 മണിയോടെ മംഗലാപുരത്ത് നിന്ന് യാത്ര തുടങ്ങിയ ആംബുലൻസ് ഒരു മണിക്ക് തലശ്ശേരി പിന്നിട്ട് കഴിഞ്ഞു.

ഈ ആംബുലൻസിന്റെ പ്രയാണം ജനങ്ങളിൽ എത്തിക്കുന്നതിനായി യാത്ര ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നുണ്ട്. കേരളാ ചൈൽഡ് പ്രൊട്ടക്ഷൻ ടീമാണ് ഇതിന്റെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നത്. ഇത്തരത്തിൽ ലൈവ് ചെയ്യുന്നത് വഴിയിൽ ഉണ്ടാകാനിടയുള്ള ബ്ലോക്കുകൾ മറ്റും നീക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തലുകൾ.ഏകദേശം 620 കിലോമീറ്ററാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളിൽ സമയം ആവശ്യമുണ്ടെങ്കിലും 10 മുതൽ 12 മണിക്കൂറിനുള്ളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ആംബുലൻസ് ഡ്രൈവർമാരുടെ പ്രതീക്ഷ.

Post a Comment

0 Comments