വേനൽക്കാല പ്രത്യേക തീവണ്ടികൾ നാളെ മുതൽ; മൂന്നു തീവണ്ടികൾക്ക് കോഴിക്കോട് സ്റ്റോപ്പ്


കോഴിക്കോട്:വേനൽക്കാല പ്രത്യേക തീവണ്ടികൾ ഏപ്രിൽ 16 മുതൽ കോഴിക്കോടു വഴി കടന്നുപോകും. മൂന്നു തീവണ്ടികൾ കോഴിക്കോട് സ്റ്റേഷനിൽ നിർത്തും.



മുംബൈ സി.എസ്.ടി.യിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള വണ്ടി (നമ്പർ:01065) ഏപ്രിൽ 16, 23, 30, മേയ് ഏഴ്, 14, 21, 28, ജൂൺ നാല് എന്നീ തീയതികളിൽ രാവിലെ 9.52-ന് കോഴിക്കോട്ടെത്തി 9.55-ന് യാത്ര തുടരും. പ്രത്യേകനിരക്കിലുള്ള ഈ തീവണ്ടിയിൽ സ്ലീപ്പർ, രണ്ടാം ക്ലാസ്സ് അൺറിസർവ്ഡ് കോച്ചുകളാണുണ്ടാവുക. ഈ വണ്ടി തിരിച്ച് മുംബൈയിലേക്കു പോകുന്നത് (നമ്പർ: 01066)ഏപ്രിൽ 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂൺ അഞ്ച് തീയതികളിലാണ്. രാവിലെ 7.23-ന് എത്തി 7.25-ന് പോകും.

പുണെയിൽനിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള ഹംസഫർ (നമ്പർ: 01467) ഏപ്രിൽ 16, 23, 30, മേയ് ഏഴ്, 14, 21, 28, ജൂൺ നാല് തീയതികളിൽ രാത്രി 8.02-ന് എത്തി 8.05-ന് പോകും. ത്രീടയർ എ.സി. കോച്ചുകൾ മാത്രമുള്ള ഈ വണ്ടി പുണെയിലേക്കു തിരിച്ചുപോകുന്നത് (നമ്പർ: 01468) ഏപ്രിൽ 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂൺ അഞ്ച് തീയതികളിലാണ്. രാവിലെ 7.33-ന് എത്തി 7.35-ന് പോകും.

ജബൽപുരിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള വണ്ടി (നമ്പർ: 02198) ഏപ്രിൽ 14, 21, 28, മേയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട് തീയതികളിലാണ് കോഴിക്കോട്ടെത്തുക. രാത്രി 10.47-ന് വന്ന് 10.50-ന് പോകും. തിരിച്ച് (നമ്പർ: 02197) ഏപ്രിൽ 15, 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന് തീയതികളിലാണ് പോവുക. രാത്രി 10.35-ന് വന്ന് 10.40-ന് സ്റ്റേഷൻവിടും. പ്രത്യേകനിരക്കുള്ള ഈ വണ്ടിയിൽ ടു ടയർ, ത്രീ ടയർ എ.സി., സ്ലീപ്പർ കോച്ചുകളുണ്ടാകും.

മംഗലാപുരത്തുനിന്ന് മുംബൈ ബാന്ദ്ര ടെർമിനസിലേക്ക് പ്രത്യേകനിരക്കിലോടുന്ന തീവണ്ടി (നമ്പർ: 09010) ഏപ്രിൽ 17 മുതൽ ജൂൺ അഞ്ചുവരെ എല്ലാ ബുധനാഴ്ചയുമുണ്ടാകും. രാത്രി 11-നാണ് മംഗലാപുരത്തുനിന്നു പുറപ്പെടുക.

Post a Comment

0 Comments