ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ഥികളെ വെളിയില്‍ നിര്‍ത്തുന്നത് കുറ്റകരം- കേരള പോലീസ്‌



തിരുവനന്തപുരം:സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സർക്കാർ നിശ്ചയിച്ചിരുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർഥികൾക്ക് അവകാശമുണ്ട്. ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാത്തതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടോർ വാഹനവകുപ്പിനോ പോലീസിനോ പരാതി നൽകാവുന്നതാണെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.



കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം...


സ്വകാര്യ ബസുകളിലും KSRTC ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യൂണിഫോമിൽ ആണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്. കൂടാതെ റീജിയണൽ ട്രാൻസ്പോർട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡന്റിറ്റി കാർഡ് ഉള്ള വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണ്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണ്.

കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടോർ വാഹനവകുപ്പിനോ പോലീസിനോ പരാതി നൽകാവുന്നതാണ്.



Content Highlights; Students Concession, Kerala Police, Motor Vehicle Department

Post a Comment

0 Comments