ആംബുലൻസുകൾക്ക് കടന്നു പോകാൻ വഴിയൊരുക്കി സഹകരിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കുക
ബാലുശ്ശേരി: ബാംഗ്ലൂരിലുണ്ടായ വാഹന അപകടത്തില്‍ ബാലുശ്ശേരി സ്വദേശികളായ രണ്ടു പേരാണ് മരിച്ചത്. ഉണ്ണിക്കുളം വില്ലേജ് ഓഫീസിന് സമീപം താമസക്കിക്കുന്ന സധാനന്ദന്‍ ശ്രീജ ദമ്പതികളുടെ മകന്‍ (25), ബാലുശ്ശേരി സ്വദേശി അഭിരാം കൃഷ്ണന്‍(21) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 6 മണിക്ക് മൈസൂർ പിന്നിട്ടു.
അപകടത്തിൽ പരിക്കേറ്റ താമരശ്ശേരി ചുങ്കം സ്വദേശി അഖില്‍ പ്രകാശ്(25) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാറ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ബാംഗ്ലൂര്‍ മൈസൂര്‍ റോഡില്‍ കെങ്ങേരി കുമ്പളഗോഡില്‍ വെച്ച് നിര്‍ത്തിയിട്ട സിമന്റ് ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. നാട്ടില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. മരിച്ച രണ്ടുപേരും ബാംഗ്ലൂരിലെ ഡന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണെന്നും അഖില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിവരം
0 Comments