മലയോര ഹൈവെ: ആദ്യസർവേ നടന്നത് വിലങ്ങാട് കല്ലാച്ചിറൂട്ടിൽ



കോഴിക്കോട്:മലയോര മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയോര ഹൈവെയുടെ ആദ്യ സർവേ നടന്നത് വിലങ്ങാട് കല്ലാച്ചിറൂട്ട് വഴി. 17 വർഷംമുമ്പ് നടത്തിയ സർവേയും അലൈൻമെന്റും വാണിമേൽ കല്ലാച്ചി നരിപ്പറ്റ റോഡ് അരൂർ തീക്കുനിവഴി പേരാമ്പ്ര എന്നതായിരുന്നു. എന്നാൽ മലയോര ഹൈവെപദ്ധതി വിലങ്ങാട് നരിപ്പറ്റ കായക്കൊടി മലയോരത്ത് കൂടെ നടപ്പാക്കാനാണ് പുതിയ പദ്ധതിയിൽ നിർദേശിക്കുന്നത്.



മലയോര ഹൈവെ പദ്ധതിപ്രകാരം വാണിമേൽ ഭൂമിവാതുക്കൽ കല്ലാച്ചിഭാഗങ്ങളിൽ നല്ല വികസന സാധ്യതയുയർന്നിരുന്നു. എന്നാൽ റോഡിന്റെരീതി മാറ്റിയതോടെ വാണിമേൽ ഭാഗത്തെ റോഡ് നവീകരണസാധ്യത ഇരുട്ടിലായി. വിലങ്ങാട് വയനാട് ചുരമില്ലാതെയുള്ള ബദൽ റോഡ് സാധ്യത മാത്രമാണ് കല്ലാച്ചി വിലങ്ങാട് റോഡിന് ഇനി അവശേഷിക്കുന്നുള്ളൂ. എന്നാൽ അത് എന്ന് നടപ്പാകുമെന്നകാര്യം ചുവപ്പ് നാടയിൽ കുരുങ്ങി ക്കിടപ്പാണ്. മലയോരത്തുനിന്ന്‌ തുടങ്ങി വാണിമേൽ നാദാപുരം ഗ്രാമപ്പഞ്ചായത്തുകളിലെ പ്രധാനടൗണുകൾ കേന്ദ്രീകരിച്ച് മലയോര ഹൈവെയുടെ റോഡ് നവീകരണം തുടങ്ങുമെന്ന നിർദേശമാണുണ്ടായത്.



മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എ.മാരായ ജോർജ് എം. തോമസ്, ഇ.കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മലയോരമേഖലയിൽ മലയോര ഹൈവെ പണിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആദ്യം നിർദേശിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ഗ്രാമപ്പഞ്ചായത്തുകളുടെ ടൗണുകൾക്ക് റോഡ് നവീകരണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.

Post a Comment

0 Comments