പാലക്കാട് - ഷൊറണൂര്‍ റൂട്ടില്‍ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു; ഷൊറണൂർ-കോഴിക്കോട് റൂട്ടില്‍ പരിശോധന തുടരുന്നു



പാലക്കാട്: കനത്ത മഴയിൽ തടസ്സപ്പെട്ട റെയിൽ ഗതാഗതം സാധാരണ നിലയിലാകുന്നു. പാലക്കാട് - ഷൊറണൂർ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊറണൂർ - കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ധി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം - ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്.



പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ ദീർഘദൂര ട്രെയിനുകൾ ഈ റൂട്ടിൽ ഓടിത്തുടങ്ങും. കോഴിക്കോട് പാതയിൽ പാലങ്ങളും സിഗ്നൽ സംവിധാനവും ഓവർഹെഡ് ഇലക്ട്രിക് ലൈനുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

Post a Comment

0 Comments