പ്രളയം; സഹായവുമായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡുംപ്രളയബാധിത മേഖലകളിലെ ഉപയോക്താക്കളെ സഹായിക്കാൻ ടോക് ടൈമും, ഡാറ്റയും, ഹെൽപ് ലൈനും പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ. 10 രൂപയുടെ ടോക് ടൈം ആണ് അടിയന്തിര ആവശ്യങ്ങൾക്കായി വോഡഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് ലഭിക്കാൻ വോഡഫോൺ ഉപയോക്താക്കൾ *130# എന്ന ഡയൽ ചെയ്യുക. ഐഡിയ ഉപയോക്താക്കൾ *150*150# എന്ന് ഡയൽ ചെയ്യുക. ഇത് കൂടാതെ കേരളത്തിലെ എല്ലാ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്കും സൗജന്യമായി ഒരു ജിബി ഡാറ്റയും ലഭിക്കും.

അടിയന്തിര ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്നതിനായി 1948 എന്ന നമ്പറിൽ ഹെൽപ് ലൈൻ സൗകര്യവും വോഡഫോൺ ഐഡിയ ഒരുക്കിയിട്ടുണ്ട്.വോഡഫോൺ ഐഡിയ ഉപയോക്താക്കളെ ആരെയെങ്കിലും കാണാതായെങ്കിൽ ഈ നമ്പറിൽ വിളിച്ച് അവരുടെ പേരും ഫോൺ നമ്പറും നൽകിയാൽ. കാണാതായ ആൾ ഏറ്റവും അവസാനം ഏത് നെറ്റ് വർക്കിന് കീഴിലായിരുന്നു എന്ന വിവരം എസ്എംഎസ് ആയി ലഭിക്കും.

Post a Comment

0 Comments