തെരുവ് വിളക്കുകൾ കണ്ണടച്ചു; ആളൊഴിഞ്ഞ് സൗത്ത് ബീച്ച്




കോഴിക്കോട്: നഗരം ഓണത്തിരക്കിലേയ്ക്ക് അമരുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ബീച്ചും പരിസരവും ഇരുട്ടിലാണ്. കോടികള്‍ ചെലവിട്ട്  നിര്‍മിച്ച സൗത്ത് ബീച്ചിലെ തെരുവ് വിളക്കുകളില്‍ ഒരെണ്ണം പോലും കത്തുന്നില്ല. ഇക്കാര്യം നോക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ കോര്‍പ്പറേഷനും ഡിടിപിസിയും തയ്യാറാകുന്നുമില്ല.
.


കൂട്ടിമുട്ടിയാല്‍ പോലും അതിശയിക്കണ്ട. അത്രയും ഇരുട്ടാണ് സൗത്ത് ബീച്ചില്‍. മുഴുവന്‍ തെരുവുവിളക്കുകളും കണ്ണടിച്ചിട്ട് ദിവസങ്ങളായി. അതിനാല്‍ തന്നെ കുടുംബങ്ങളായി എത്തുന്ന ആരും ഇപ്പോള്‍ സൗത്ത് ബീച്ചിലേയ്ക്ക് വരാറില്ല.



തെരുവ് വിളക്കുകാലുകളില്‍ പരസ്യം വയ്ക്കാന്‍ അനുമതി നേടിയ കമ്പനിയാണ് ഇവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാല്‍ ഈ കമ്പനി തിരിഞ്ഞുനോക്കാറില്ല. ഇവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിക്കാറുമില്ല.  പ്രശ്ന പരിഹാരത്തിന് ഇടപെടല്‍ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇങ്ങനെയൊക്കെ മതിയെന്ന ഒഴുക്കന്‍ നിലപാടിലാണ് എല്ലാവരും

Post a Comment

0 Comments