കരിപ്പൂരിൽ പുതിയ ആഭ്യന്തര കാർഗോ ടെർമിനലിന്​ പദ്ധതി



ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര ച​ര​ക്കു​നീ​ക്കം വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ ടെ​ർ​മി​ന​ലി​ന്​ പ​ദ്ധ​തി. കോ​മ​ൺ യൂ​സ​ർ ഡൊ​മ​സ്​​റ്റി​ക്​ എ​യ​ർ കാ​ർ​ഗോ ടെ​ർ​മി​ന​ൽ (സി.​യു.​ഡി.​സി.​ടി) നി​ർ​മി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. പ​ദ്ധ​തി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ സ​മ​ർ​പ്പി​ച്ച​താ​യി ഡ​യ​റ​ക്​​ട​ർ കെ. ​ശ്രീ​നി​വാ​സ റാ​വു പ​റ​ഞ്ഞു. രൂ​പ​രേ​ഖ​ക്ക്​ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത്​ നി​ന്ന്​ അം​ഗീ​കാ​രം ല​ഭി​ക്ക​ണം.



അ​നു​മ​തി ല​ഭി​ച്ച​ ശേ​ഷ​മേ​ എ​ത്ര ച​തു​ര​ശ്ര മീ​റ്റ​റി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കൂ. ആ​ഭ്യ​ന്ത​ര സെ​ക്​​ട​റി​ൽ മാ​സ​ത്തി​ൽ 50 മു​ത​ൽ 100 ട​ൺ വ​രെ​യാ​ണ്​ ക​രി​പ്പൂ​രി​ലെ ച​ര​ക്കു​നീ​ക്കം. പു​തി​യ ടെ​ർ​മി​ന​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ത്​ ഇ​ര​ട്ടി​യാ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ കേ​ര​ള സ്​​റ്റേ​റ്റ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ​ എ​ൻ​റ​ർ​ൈ​​പ്ര​സ​സി​നാ​ണ്​ (കെ.​എ​സ്.​െ​എ.​ഇ) കാ​ർ​ഗോ ചു​മ​ത​ല. ക​ഴി​ഞ്ഞ കു​റ​ച്ച്​ വ​ർ​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന വ​ന്നി​രു​ന്നു. ഇ​തോ​ടെ ച​ര​ക്കു​നീ​ക്ക​ത്തി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി. 2015-16ൽ 349 ​ട​ൺ മാ​ത്ര​മാ​ണ്​ ആ​ഭ്യ​ന്ത​ര ​െസ​ക്​​ട​റി​ൽ ച​ര​ക്കു​നീ​ക്കം ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ത്​ 16-17ൽ 129.8 ​ശ​ത​മാ​നം വ​ർ​ധി​ച്ച്​ 802 ട​ൺ ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 15.6 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ 927 ട​ണ്ണാ​യും കൂ​ടി. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ലും വ​ർ​ധ​ന വ​ന്നി​ട്ടു​ണ്ട്. 2017 ഏ​പ്രി​ൽ മു​ത​ൽ ജ​നു​വ​രി വ​രെ 3582 ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. 2018 ഏ​പ്രി​ൽ മു​ത​ൽ ഇൗ ​വ​ർ​ഷം ജ​നു​വ​രി വ​രെ 92 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 6,885 ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്.

കൂ​ടാ​തെ, മം​ഗ​ലാ​പു​രം, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സ്​ തു​ട​ങ്ങാ​നും അ​തോ​റി​റ്റി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. നേ​ര​ത്തെ ഹൈദരാബാദിലേക്കുണ്ടായിരു​ന്ന സ​ർ​വി​സ്​ പുനരാരംഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ മേ​യ്​ പ​കു​തി​യോ​ടെ ഇൻഡിഗോ സ​ർ​വി​സ്​ ആ​​രം​ഭി​ച്ചേ​ക്കും. ഉ​ഡാ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ ര​ണ്ട്​ സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​ടി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തെ​ക്ക്​ കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ക​രി​പ്പൂ​രു​മാ​യി ബ​ന്ധി​പ്പി​ച്ച്​ പു​തി​യ സ​ർ​വി​സി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സെ​ക്​​ട​റി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഗ​ൾ​ഫ്​ സെ​ക്​​ട​റി​ന്​ പു​റ​ത്തേ​ക്കും സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​നാ​കും.

Post a Comment

0 Comments