സംസ്ഥാനത്തെ ആർടി ഓഫിസുകളിലും ചെക്ക് പോസ്റ്റുകളിലും ഫാസ്ടാഗ് വിൽപന ആരംഭിക്കുന്നുതിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ആർടി ഓഫിസുകളിലും മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഫാസ്ടാഗ് കൗണ്ടറുകൾ ആരംഭിക്കുന്നു. ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) ഫാസ്ടാഗ് കൗണ്ടറിന് സൗകര്യമൊരുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. പെട്രോൾ പമ്പുകളിലും സംവിധാനം ഒരുക്കാൻ എണ്ണക്കമ്പനികളുമായി എൻഎച്ച്എഐ ചർച്ച നടത്തും. ഫാസ്ടാഗ് ഇല്ലാതെ, ഭൂരിഭാഗം വാഹനങ്ങളും പഴയ പോലെ പണമായി ടോൾ നൽകുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു നടപടി.  സംസ്ഥാനത്തു 30% വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഘടിപ്പിച്ചത്. ഡൽഹിയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളിൽ 60 ശതമാനത്തിലേറെ വാഹനങ്ങളിൽ ഫാസ്ടാഗ് ഉണ്ട്.

Post a Comment

0 Comments